Trending

മിഠായിത്തെരുവിലെ തീപിടുത്തം;അഗ്നിശമനസേന റിപ്പോര്‍ട്ട് നല്‍കി.

കോഴിക്കോട് : മിഠായിത്തെരുവിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് അഗ്നിശമനസേന
റിപ്പോര്‍ട്ട് നല്‍കി. ജില്ലാ കളക്ടര്‍ക്കും കോര്‍പറേഷന്‍ അധികൃതര്‍ക്കുമാണ് റീജണല്‍ ഫയര്‍ഫോഴ്‌സ് ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

തീപിടുത്തം ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. തീപിടുത്തം തടയാന്‍ വ്യാപാരികള്‍ക്ക് മുന്‍ കരുതല്‍ നല്‍കണമെന്നും നിയമം ലംഘിച്ച് ഇടനാഴികളില്‍ വരെ നടത്തുന്ന വ്യാപാരം അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി വിതരണ സംവിധാനത്തില്‍ സാധനങ്ങള്‍ തൂക്കരുതെന്നാണ് മറ്റൊരു നിര്‍ദേശം. പരമാവധി കടകളില്‍ തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തീപിടുത്തമുണ്ടായ സ്ഥലത്ത് മൂന്ന് ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നുള്ള സംഘം മൂന്ന് ടീമുകളായി തിരിഞ്ഞ് ഫയര്‍ ഓഡിറ്റ് നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് വലിയ തീപിടുത്തമല്ലെന്നും എന്നാല്‍ ഇനിയൊരു തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
Previous Post Next Post
3/TECH/col-right