താമരശ്ശേരി ചുരത്തിൽ വെള്ളിയാഴ്ച്ചയുണ്ടായ വാഹനാപകടത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ അടിവാരം സ്വദേശികളായ ഇപ്പോയ് ഷമീർ, ചുമട്ടു തൊഴിലാളി കോർഡിനേഷൻ കമ്മറ്റി പ്രസിഡണ്ട് ജാഫർ ആലുങ്ങൽ , മുസ്തഫ , ഫൈസൽ എന്നിവരെ യുണൈറ്റഡ് അടിവാരം കലാ കായിക സ്നേഹികളുടെ കൂട്ടായ്‌മ ആദരിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് അടിവാരം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തിയ യോഗത്തിൽ നാസർ കണലാട്, രതീഷ് ടി ആർ, ജാഫർ പി എച്ച് , സുധീർ സിവി എന്നിവർ ഷാൾ അണിയിച്ചു. യോഗത്തിൽ പ്രസിഡന്റ് നാസർ കണലാട് അധ്യക്ഷത വഹിച്ചു.
ജാഫർ ആലുങ്ങൽ, രതീഷ് ടി ആർ, നിസാർ പട്ടാമ്പി ,ഉമ്മർ നസീർ , റാഫി തവരയിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ ഒതയോത്ത് സ്വാഗതവും മുഫ്‌സിൽ പിലാശ്ശേരി നന്ദിയും പറഞ്ഞു.ശംസാദ് ഹുസ്സൈൻ, സക്കീർ, സിറാജ് പികെ എന്നിവർ പങ്കെടുത്തു.
Tags:
THAMARASSERY