Trending

ഒടുങ്ങാക്കാട് വാഹന അപകടം:സഹകരണ ബാങ്കിലെ താൽക്കാലിക ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.

താമരശ്ശേരി: പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിയുടെ മുൻവശം ലോറിയും പുതുപ്പാടി സർവീസ് സഹകരണ ബാങ്കിൻ്റെ ബൊലേറോ വണ്ടിയും തമ്മിൽ കൂട്ടിയിടിച്ച് ബാങ്കിലെ താൽക്കാലിക ഡ്രൈവറായ പ്രിൻസ് (30) ന് സാരമായി പരിക്കേറ്റു.

ഇദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ ബൊലേറോയുടെ മുൻഭാഗം പൂർണമായും തകർന്നു.

ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.തമിഴ്നാട് റജിസ്ട്രേഷൻ ലോറിയുമായാണ് കൂട്ടിയിടിച്ചത്.
Previous Post Next Post
3/TECH/col-right