എളേറ്റിൽ:കോവിഡ് കാലഘട്ടത്തിൽ നാടിനു വേണ്ടി സ്തുത്യർഹമായ സേവനം ചെയ്ത ഹബീബ് എളേറ്റിലിന് ഉപഭോകൃത സംരക്ഷണ സമിതിയുടെ സ്നേഹോപഹാരം മാപ്പിളപ്പാട്ടു നിരൂപകൻ ഫൈസൽ എളേറ്റിൽ നൽകി.
കോവിഡ് മഹാമാരി തുടങ്ങിയ ഘട്ടം മുതൽ ജനങ്ങൾ പുറത്തിറങ്ങാനാവാതെ ഭയപ്പെട്ട സമയത്ത് സധൈര്യപൂർവ്വം കോവിഡ് പ്രതിരോധ രംഗത്ത് എല്ലാ മേഖലയിലും നിറ സാനിദ്ധ്യമായിരുന്നു കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ വട്ടോളി പ്രദേശത്തെ ഹബീബ് എന്ന യുവാവ്.
കോവിഡ് മഹാമാരി ഗൾഫിൽ പടർന്നപ്പോൾ ഗൾഫിൽ നിന്നും ഭീതിയോടെ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് അവരോടൊപ്പം നിന്ന് എല്ലാവിധ സഹായവും, രക്ഷാ കവചവും ഒരുക്കിയത് ഈ യുവാവിന്റെ നേതൃത്വത്തിലായിരുന്നു.
നിലവിൽ കിഴക്കോത്ത് പഞ്ചായത്തിന്റെ കോവിഡ് കെയർ സെന്റെറിൽ സേവനം ചെയ്യുന്നു. കലാ - കായിക രംഗത്തും,സന്നദ്ധ പ്രവർത്തന രംഗത്തും നാടിന് വേണ്ടി സുത്യർഹമായ സേവനമാണ് ഹബീബെന്ന ഈ യുവാവ് നടത്തി കൊണ്ടിരിക്കുന്നത്.
ചടങ്ങിൽ ഉപഭോകൃത സംരക്ഷണ സമിതി പ്രസിഡന്റ് ഉസ്സയിൻ പുല്ലടി ,നാസർ മലബാർ ഗോൾഡ്, അബ്ദുൽ അസീസ്,അബ്ദുറഹിമാൻ എന്നിവർ സംബന്ധിച്ചു.
Tags:
ELETTIL NEWS