എളേറ്റിൽ പ്രവാസി കൂട്ടായ്മയും, എളേറ്റിൽ ഹോസ്പിറ്റലും (EH) സംയുക്തമായി നൽകുന്ന മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡ് നൽകുന്നതിനുള്ള സമ്മതപത്രം E.H. CEO റഷീദ് DR എംകെ മുനീർ MLA ക്ക് നൽകി.
പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ അടങ്ങിയ നിവേദനം എളേറ്റിൽ കൂട്ടായ്മ പ്രസിഡന്റ് AK ഷാജഹാൻ ഹാജി DR എംകെ മുനീർ MLA ക്ക് നൽകി.തിരിച്ചു പോവുന്നതിനു മുമ്പുള്ള എയർപോർട്ടിൽ നിന്നുള്ള RTPCR ടെസ്റ്റ് നിരക്ക് പ്രവാസികളെ വലിയ പ്രതിസന്ധിയിൽ ആക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടു സർക്കാരിന്റെ അടിയന്തിര ശ്രദ്ധ കൊണ്ടുവരാൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഓർഗനൈസിംഗ് സെക്രെട്ടറി റാഫി കെപി സ്വാഗതവും, എക്സിക്യൂട്ടീവ് അംഗം ഷീജിത് KP നന്ദിയും പറഞ്ഞു.
0 Comments