എളേറ്റിൽ: കോവിഡ് കാല പ്രതിസന്ധിയിൽ രക്ഷിതാക്കൾക്കും വിദ്യാർഥിനികൾക്കും ആശ്വാസമായി എസ് എസ് എഫ് തറോൽ യൂണിറ്റ് കമ്മിറ്റി പുസ്തക കിറ്റുകൾ നൽകിയത് ശ്രദ്ധേയമായി. സിഎം നോളജ് സെന്ററിൽ നടന്ന പരിപാടിയിൽ കെ പി മുഹമ്മദ് മുസ്തഫ യുടെ അധ്യക്ഷതയിൽ പി വി മൊയ്‌തീൻ കുഞ്ഞി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ പഠനപ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന വിവിധ ഉൽപന്നങ്ങൾ അടങ്ങിയ കിറ്റുകൾ ആണ് വിതരണം ചെയ്തത്.
സ്വാലിഹ് നൂറാനി നെരോത്ത്, കെ. മുഹമ്മദ് ഷാമിൽ, എൻ. കെ. സൽമാനുൽ ഫാരിസ്, എം പി അജ്മൽ നിയാദ്, കെ പി നാഫി നിയാദ്, പങ്കെടുത്തു. കെ മുഹമ്മദ് ഹാഫിസ് സ്വാഗതവും നന്ദിയും പറഞ്ഞു.
0 Comments