Trending

താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് സ്കൂൾ പ്രവർത്തനം അവതാളത്തിൽ.

താമരശ്ശേരി:  കോവിഡ് പശ്ചാത്തലത്തിൽ താമരശ്ശേരി വിദ്യാഭ്യാസ ജീല്ലാ ഓഫീസിലെ പി.എ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉൾപെടെ യുള്ള മേൽ ഉദ്യോഗസ്ഥരുടെ അഭാവം എയ്ഡഡ്‌ സ്ക്കൂൾ ജീവനക്കാർ ദൈനംദിന പ്രവർത്തനങ്ങൾക്ക് വളരെയധികം പ്രയാസമനുഭവിക്കുന്നു. 31/5/2021 ന് റിട്ടേർ ചെയ്ത  താമരശ്ശേരി വിദ്യാഭ്യാസ ഓഫീസ് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ ഓഫീസുകളിൽ  ജില്ലാ ഓഫീസർ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പേഴ്സണൽ അസിസ്റ്റന്റ് മാർക്കും പകരമായി ഓഫീസർമാരെ ഇതുവരെ നിയമിക്കാനുള്ള ഉത്തരവ് സർക്കാർ ഇറക്കാത്തതിനാൽ പുതുതായി അംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പളം, മറ്റ് എയിഡഡ് ജീവനക്കാരുടെ ഇൻക്രിമെൻ്റ്, ഗ്രേഡ്, മറ്റ് സ്പാർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും തന്നെ ചെയ്യാൻ സാധിക്കുന്നില്ല.
എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ ശമ്പള സംബന്ധിച്ച സ്പാർക്കിലെ എല്ലാ ഒതന്റിക്കേഷനും നടത്തേണ്ടത് അതാത് ജില്ലാ ഓഫീസിലെ പി.എ മാരാണ്.കൂടാതെ പ്രധാന അദ്ധ്യാപകർ ഇല്ലാത്ത സ്കൂളുകളിലെ ശംമ്പളം സ്പാർക്ക് വഴി പാസാക്കേണ്ടതും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നാണ്. മേൽ ഉദ്ധ്യോഗസ്ഥരുടെ നിയമന അഭാവം ഇത്തരം സ്കൂളുകളിലെ ശമ്പളം ഉൾപെടെ തടസ്സപ്പെടുന്നു.

താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ താൽക്കാലിക ചാർജ്ജ് എ ഇ ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടിന്  നൽകിയെങ്കിലും ഇവർക്ക് Spark സംബന്ധമായ DEO ഓഫീസിലെ കാര്യങ്ങൾ ഒന്നും തന്നെ ചെയ്യാൻ കഴിയുന്നില്ല. ഇത് പരിഹരിക്കുന്നതിന് ബഹു. മന്ത്രിക്കും DGE ക്കും എയിഡഡ് സ്ക്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസികേഷൻ നിവേദനം നൽകിയിട്ടുണ്ട്. ഈ വിഷയം ഉടൻ പരിഹരിക്കുന്നതിന് വിദ്യഭ്യാസ വകുപ്പ് മുൻകൈ എടുക്കണമെന്ന് ASMSA താമരശ്ശേരി വിദ്യാഭ്യാസ ജില്ലാക്കമ്മറ്റി അഭ്യർത്ഥിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ ഓൺ ലൈനിൽ ചേർന്ന ജില്ലാ യോഗത്തിൽ ജില്ലാ പ്രസിഡന്റ് അബ്ദുൾ റഷീദ്.സിപി അധ്യക്ഷം വഹിച്ചു ജില്ലാ സെക്രട്ടറി പൊന്നുമണി.കെ.കെ, ബിജു.എ.ഇ, അബ്ദുള്ള ചേനതടത്തിൽ, ഖമറുൽ ഇസ്ലാം,ബിജു.കെ.എം, സുബൈർ.പി.ടി, എന്നിവർ സംസാരിച്ചു ഷൈജു മരഞ്ചാട്ടി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right