താമരശ്ശേരി: പുനൂർ എസ്റ്റേറ്റ് മുക്കിലെ എസ്.ആർ.എസ് ലുലു പെട്രോളിയം എന്ന പമ്പിലെ ജീവനക്കാരിയും കരിയാത്തൻകാവ് സ്വദേശിനിയും തെച്ചിയിൽ താമസക്കാരിയുമായ ഫിദക്കാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലരയോടു കൂടി ബൈക്കിൽ പെട്രോൾ പമ്പിലെത്തിയ വയനാട് സ്വദേശിയും കരുമല താമസക്കാരനുമായ ശിവ പ്രസാദാണ് കുത്തി പരിക്കേൽപ്പിച്ചത്. ഫിദയോട് സംസാരിക്കുന്നതിനിടക്കാണ് കുത്തി പരിക്കേൽപ്പിച്ചതെന്ന് മറ്റു ജീവനക്കാർ പറഞ്ഞു.
പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.ശിവപ്രസാദിൻ്റെ ഭാര്യയുടെ സുഹൃത്താണ് ഫിദയെന്ന് പറയുന്നു.
0 Comments