എളേറ്റിൽ: കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിൽ മൂന്ന് കറവ പശുക്കൾ നഷ്ടപ്പെട്ടതിനാൽ ഉപജീവന മാർഗ്ഗം ഇല്ലാതായ എളേറ്റിൽ അണ്ടിക്കുണ്ടിൽ മാധവന്റെ കുടുംബത്തിന്ന് എളേറ്റിൽ ടൗൺ യൂത്ത് ലീഗ് കമ്മറ്റിയും,കുറുക്കാംപൊയിൽ സെയ്തൂട്ടി ഹാജി മെമ്മോറിയൽ ട്രസ്റ്റും ഓരോ പശുവിനെ നൽകി.
പശുവിനെ വളർത്തി ഉപജീവനം കണ്ടെത്തിയിരുന്ന മാധവന് ഏറെ ആശ്വാസമായ സൽപ്രവർത്തിക്ക് എളേറ്റിൽ ടൗൺ യൂത്ത് ലീഗ് കമ്മറ്റിയുന്ന് മുന്നിട്ടിറങ്ങിയത്.
പശുക്കളെ കൊടുവള്ളി മണ്ഡലം എം .എൽ.എ ഡോ.എം.കെ മുനീർ കുടുംബത്തിന്ന് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ ഗഫൂർ അധ്യക്ഷനായി. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഇബ്രാഹീം എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.സി ഉസയിൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.ഡി നാസർ, വാർസ് ലീഗ് ജനറൽ സെക്രട്ടറി സി.സുബൈർ, ണ്ഡലം യൂത്ത് ലീഗ് ഉപാധ്യക്ഷൻ മുജീബ് ചളിക്കോട്, വാർഡ് മെമ്പർ സാജിദത്ത്, കെ.കെ അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, റജ്ന കുറുക്കാംപൊയിൽ, കെ.കെ മുഹമ്മദ് കുട്ടി, കെ.പി റാഫി, ഉവൈസ് വട്ടോളി, എ.കെ റഫീഖ്, എ.കെ ജഫർ, കെ.പി സുഹൈൽ, മൻസൂർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
ELETTIL NEWS