മടവൂർ : കോവിഡ് പ്രതിസന്ധി യിൽ ജനങ്ങൾ ക്ക് ആശ്വാസമായി ശിഹാബ് തങ്ങൾ മെമ്മോറിയൽ മടവൂർ മുസ്ലിം റിലീഫ് കമ്മിറ്റി. ആതുര സേവന രംഗത്ത് വളരെയേറെ ശ്രദ്ദേയമായ പ്രവർത്തനം നടത്തിയ കമ്മിറ്റി ഈ വർഷത്തെ വരുമാനം കോവിഡ് കെയറിനായി മാറ്റി വെക്കുകയായിരുന്നു.
ഓക്സിജൻ സൗകര്യത്തോടെയുള്ള ആംബുലൻസ്, ഓക്സിജൻ കോൺസൻഡ്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, പൾസ് ഓക്സി മീറ്ററുകൾ, ഫോഗിങ് മെഷീനുകൾ, കട്ടിലുകൾ, വീൽ ചെയറുകൾ തുടങ്ങിയ എല്ലാ സേവനങ്ങളും ലഭ്യമാണ്. കോവിഡ് ലക്ഷണമുള്ളവരെ ടെസ്റ്റിന് കൊണ്ടു പോവാനും ഹോസ്പിറ്റലിൽ എത്തിക്കുന്നതിനുമുള്ള വാഹന സൗകര്യം, കോവിഡ് രോഗികൾ ക്ക് മരുന്ന്, ഭക്ഷണം എത്തിക്കൽ തുടങ്ങി എല്ലാ കാര്യങ്ങളും കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കമ്മിറ്റി ക്ക് ലഭിച്ച രണ്ടു ഓക്സിജൻ കോൺസൻഡ്രറേറ്റുകൾ ഡോ:എം.കെ. മുനീർ എം.എൽ.എ ഭാരവാഹികൾ ക്ക് കൈമാറി.
പ്രസിഡണ്ട് ഒ.വി. ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ പി.ടി.എം. ഷറഫുന്നിസ ടീച്ചർ, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി.കെ. അബൂബക്കർ , പി. മൊയ്‌തീൻ കുട്ടി മാസ്റ്റർ, കാസിം കുന്നത്ത്, വാർഡ് മെമ്പർ സന്തോഷ് മാസ്റ്റർ, ടി.എ.ഹമീദ്, കെ.പി. ഉമ്മർ കോയ, ടി.കെ. മജീദ് ഹാജി, റാസിഖ് വളപ്പിൽ, കെ.പി.യസാർ, ടി. നാസർ, മുനീർ പുതുക്കുടി, ടി.കെ.അഷ്‌റഫ് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ടി.കെ. റഷീദ് സ്വാഗതവും ട്രഷറർ ജയഫർ ഇടക്കാട്ട് നന്ദി യും പറഞ്ഞു.
Tags:
MADAVOOR