Trending

മടവൂർ പഞ്ചായത്തിൽ ഒരു വാക്സിനേഷൻ കേന്ദ്രം കൂടി ആരംഭിക്കണം:എം.എസ്.എഫ്.

മടവൂർ : മടവൂർ പഞ്ചായത്തിൽ വാക്‌സിനേഷന് പുതിയ ഒരു കേന്ദ്രംകൂടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മടവൂർ  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് രാഘവൻ അടുക്കത്തിന് പഞ്ചായത്ത്‌ എം.എസ്.എഫ് കമ്മിറ്റി നിവേദനം സമർപ്പിച്ചു.

അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥി കൾക്ക് വാക്സിനേഷൻ വേഗത്തിലാക്കണമെന്നും മടവൂർ പഞ്ചായത്ത്‌ എം.എസ്.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോൾ ഷെഡ്യൂൾ ചെയ്തു ലഭിക്കുന്നത് 40 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവരുടേത് ആയതിനാൽ വിദ്യാർത്ഥി കൾക്ക് അവസരം ലഭിക്കാത്ത അവസ്ഥയാണ്.

മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡണ്ട്‌ അഡ്വ. അബ്ദുറഹിമാൻ, പഞ്ചായത്ത്‌ എം.എസ്.എഫ് പ്രസിഡണ്ട്‌ ബാസിം ബരീഖ്, ജനറൽ സെക്രട്ടറി കെ.പി.ഷബീറലി, വി.സി.റിയാസ് ഖാൻ, അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി, എ.പി.ജംഷീർ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right