കൽപ്പറ്റ: ചുങ്കം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വയനാട് ന്യൂസ് ഡെയിലിയുടെ മാധ്യമ സ്ഥാപനമായ കെന്റ് മീഡിയയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന മോഷണം ക്രിയാത്മകമായി അന്വേഷിക്കുകയും കുറ്റവാളികളെ ഉടൻ തന്നെ കണ്ടെത്തി പിടികൂടാനായത് പൊലിസിന് അഭിനന്ദനം അർഹിക്കുന്ന ഉദ്യമമാണെന്ന് ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലെെൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരള (ഒമാക്) ആഭിപ്രായപ്പെട്ടു.
ലോക്ഡൗണിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടമാണ് മോഷണമായി നടന്നതെന്ന് യോഗം കുറ്റപ്പെടുത്തി. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിന് മുന്നിട്ടിറങ്ങിയ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും യോഗത്തിൽ അസോസിയേഷൻ നന്ദി അറിയിച്ചു.
ഓൺലൈൻ ആയി നടന്ന യോഗത്തിൽ ഒമാക് ഭാരവാഹികളായ റഊഫ് എളേറ്റിൽ, ഫാസിൽ തിരുവമ്പാടി, ജോൺസൻ ഈങ്ങാപ്പുഴ, സത്താർ പുറായിൽ, ഹബീബി, അൻവർ സാദിഖ്, സി.വി ഷിബു, സിജു പടിഞ്ഞാറത്തറ തുടങ്ങിയവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നും അസോസിയേഷൻ അംഗങ്ങളായ മാധ്യമ പ്രവർത്തകർ സംബന്ധിച്ചു.
Tags:
KERALA