കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ പലകാര്യങ്ങള്‍ക്കും ഇളവ് വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമയും വിവിധ മുസ്‌ലിം സംഘടനാ നേതാക്കളും കൂട്ടമായി ആവശ്യം ഉന്നയിച്ചിട്ടും അവഗണിച്ചത് തികച്ചും ഖേദകരമാണ്.സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കി ഇടപെടണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
Tags:
KERALA