എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു.48 ശതമാനത്തിനടുത്ത് വരെ എത്തിയിരുന്ന ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കാണ് ഇപ്പോൾ കുറഞ്ഞു വന്നത്. കോവിഡ് ബാധിതരായി കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
നേരത്തെ പഞ്ചായത്തിൽ 500 നടുത്ത് രോഗികൾ ഉണ്ടായിരുന്നിടത്ത് നിലവിൽ 104 രോഗികൾ ആണ് ഉള്ളത്. രോഗവ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ കാണിച്ച സഹകരണ മനോഭാവം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് വീട്ടിലിരുന്ന് സർക്കാറിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും മുഴുവൻ നിർദ്ദേശങ്ങളും കൃത്യമായി പാലിച്ചതും, ഗ്രാമപഞ്ചായത്തും, പോലീസും, ആരോഗ്യ പ്രവർത്തകരും കൈകോർത്ത് നിന്നത് കൊണ്ടാണ് നമ്മൾ ഈ യുദ്ധസമാനമായ അവസ്ഥയെ നേരിട്ടത്.
പൊതുജനങ്ങൾ, കച്ചവടക്കാർ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാർ, ഡോക്ടർമാർ, കോവിഡ് ഡ്യൂട്ടിക്ക് നിശ്ചയിച്ച അദ്ധ്യാപകർ, വാർ റൂം, മീഡിയ ടീം, പോലീസ്, RRT പ്രവർത്തകർ, മറ്റ് സന്നദ്ധ പ്രവർത്തകർ , വാർഡ് മെമ്പർമാർ തുടങ്ങി എല്ലാവരുടെയും കഠിന പരിശ്രമം ഈ നേട്ടത്തിന് വഴിതെളിയിച്ചിട്ടുണ്ട്.
Tags:
ELETTIL NEWS