എളേറ്റിൽ: മർകസ് വാലി സ്ഥാപക പ്രസിഡണ്ടും കണ്ണിറ്റമാക്കിൽ മഹല്ല് പ്രസിഡണ്ടും ആയിരുന്ന പൂവത്തിങ്ങൽ അഹമ്മദ് ഹാജിയുടെ അനുസ്മരണം സംഘടിപ്പിച്ചു.
മർകസ് വാലി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ മിഷന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ടി പി സലാം മാസ്റ്റർ ബുസ്താനി യുടെ അധ്യക്ഷതയിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു.
കെ ടി ജഅഫർ ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി. പി വി അഹ്മദ് കബീർ പ്രസംഗിച്ചു. പരേതന് വേണ്ടി പ്രത്യേക പ്രാർത്ഥനയും ഹദ് യ യും നടത്തി.
Tags:
ELETTIL NEWS