താമരശ്ശേരി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അതീവ ജാഗ്രതാ മേഖലയായ താമരശ്ശേരി താലൂക്ക് ആശുപത്രി വളപ്പിൽ പലസ്തീൻ ഐക്യ ദാർഢ്യ സംഗമം സംഘടിപ്പിച്ച മുൻ എം.എൽ.എ.വി.എം ഉമ്മർ മാസ്റ്റർ അടക്കമുള്ള എട്ടു പേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.
ആശുപത്രി വളപ്പിൽ പ്രതിഷേധം സംഘടിപ്പിച്ച ലീഗ് നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ.എം.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുകയും, ഇക്കാലമത്രയും ഒരു രാഷ്ട്രീയ പാർട്ടിയും പ്രതിഷേധ പരിപാടികൾക്കായി ഉപയോഗിക്കാത്ത ആശുപത്രി കോബൗണ്ടിൽ പരിപാടി സംഘടിപ്പിക്കുകയും ചെയ്ത ലീഗ് നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം ആരോപിച്ചു.ലീഗിന് ആശുപത്രി വളപ്പിൽ പ്രതിഷേധ പരിപാടി നടത്താൻ അനുമതി നൽകിയ നടപടി ചട്ടവിരുദ്ധമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:
THAMARASSERY