Trending

കോവിഡ് 19:പ്രതിരോധ പ്രവർത്തനങ്ങളുമായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്.

നരിക്കുനി:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഏഴരലക്ഷം രൂപയുടെ ഉപകരണങ്ങൾ വിവിധ പഞ്ചായത്തുകൾക്ക് കൈമാറി. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകളും ,പ്രൈമറി ഹെൽത്ത് സെൻ്ററുകൾക്ക് പൾസ് ഓക്സീമീറ്ററും ,മാസ് കും നൽകി.

നരിക്കുനി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ട് സി. കെ സലീമിന് പൾസ് ഓക്സിമീറ്ററുകൾ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റീ സർജാസ് കുനിയിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ രൂപ,നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ ഉമ്മു സൽമ, മെമ്പർമാരായ മജീദ്, മിനി, മിഥുലേഷ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right