Trending

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകളുടെ നിരോധനം: ഇന്ന് മുതല്‍ പ്രാബല്യത്തില്‍

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകളുടെ നിരോധനം ഇന്ന് മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും. ഇത്തരത്തിലുള്ള വാഹനങ്ങള്‍ കൈവശമുള്ളവര്‍ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിക്കണം. അന്തരീക്ഷ മലിനീകരണത്തിന്റെ സാഹചര്യത്തിലാണ് ഇത്തരം ഓട്ടോകളുടെ നിരോധനം.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരങ്ങള്‍.

എന്നാല്‍, സംസ്ഥാനത്ത് മുഴുവനും നിരോധനം വന്നേക്കുമെന്നാണ് ഇപ്പോഴുള്ള വിവരം. വാഹനങ്ങള്‍ കൈവശമുള്ളവര്‍ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിച്ച്‌ സി.എന്‍.ജി, എല്‍.എന്‍.ജി, അല്ലെങ്കില്‍ വൈദ്യുതിയിലേക്ക് മാറണം. ഇത് പ്രകാരം, 2006ന് മുമ്ബ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയ്ക്കാണ് ബാധകമാകുക.

2021 ജനുവരി മുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മറ്റു ഇന്ധനങ്ങളിലേക്ക് മാറുന്നതിന് ആറുമാസം നല്‍കിയിരുന്നു.
Previous Post Next Post
3/TECH/col-right