Trending

കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റുപോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റുപോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദിശാബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചിതമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.



രാജ്യം നേരിടുന്ന വെല്ലുവിളി വലുതാണ്. ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമുക്ക് അതിനെ മറികടക്കാനാവൂമെന്ന് മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകൾ:–

കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. ആരോഗ്യപ്രവർത്തകർ കുടുംബത്തെ പോലും മറന്ന് കൊവിഡിനെതിരെ പോരാടുകയാണ്. വെല്ലുവിളി വലുതാണ് എന്നതിൽ സംശയമില്ല. എങ്കിലും ഇതും നമ്മൾ മറികടക്കും. കൊവിഡിൻ്റെ രണ്ടാം തരംഗം രാജ്യത്ത് കൊടുങ്കാറ്റായി വീശുകയാണ്.

കഴിഞ്ഞ വർഷം കുറച്ച് കൊവിഡ് കേസുകൾ വന്നപ്പോൾ തന്നെ രാജ്യത്തെ വാക്സീനായുള്ള ഗവേഷണം ആരംഭിച്ചിരുന്നു, പകലും രാത്രിയുമില്ലാതെ അധ്വാനിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞർ രാജ്യത്തിനായി വാക്സീൻ വികസിപ്പിച്ചത്. ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ വാക്സീൻ ലഭ്യമാകുന്നത്. രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്സീനുകളുമായി ലോകത്തെ തന്നെ എറ്റവും വലിയ വാക്സിനേഷൻ പദ്ധതിയാണ് രാജ്യത്ത് പുരോ​ഗമിക്കുന്നത്.

നമ്മുടെ കൊവിഡ് മുന്നണിപ്പോരാളികളേയും വലിയ തോതിൽ മുതിർന്ന പൗരൻമാരെയും ഇതിനോടകം വാക്സീനേറ്റ് ചെയ്ത് കഴിഞ്ഞു. ഇന്നലെ സുപ്രധാനമായ മറ്റൊരു തീരുമാനവും എടുത്തു. രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ പോകുകയാണ്.

രാജ്യത്ത് നിർമ്മിക്കുന്ന വാക്സീനുകളിൽ പകുതി സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാം. നമ്മുടെയെല്ലാം പ്രവർത്തനം ജീവൻ രക്ഷിക്കാനായാണ്.
Previous Post Next Post
3/TECH/col-right