എളേറ്റിൽ: ചളിക്കോട് തേങ്ങാകൂട്ടിൽ ആലി മാസ്റ്റർ (78) നിര്യാതനായി.
ഭാര്യ: കുഞ്ഞി പാത്തുമ്മ. മക്കൾ: ശബീറലി (ബാബു), ഷഹീറലി (ബേബി) , വഹീദ, റൈഹാനത്ത്. മരുമക്കൾ: സമദ് മാസ്റ്റർ മച്ചക്കുളം , മുസ്തഫ ചൂലാം വയൽ, നജ്മ മേപ്പയ്യൂർ,ഷബ്‌ന കൊടുവള്ളി.
സഹോദരങ്ങൾ: പരേതനായ മരക്കാർ ഹാജി, അമ്മദ് ഹാജി (പ്രസിഡന്റ്:നൂറുൽ ഇസ്ലാം സംഘം ചളിക്കോട്) മറിയോമ, ഉമ്മേത്തി.
വലിയപറമ്പ് സ്കൂൾ മുൻ കായിക അദ്ധ്യാപകനും, TKA വാടക സ്റ്റോർ ഉടമയുമായിരുന്നു.
കോവിഡ് 19 പ്രോട്ടോകോൾ കർശനമായതിനാൽ ഇന്ന് മരണപ്പെട്ട എളേറ്റിൽ ചളിക്കോട് തേങ്ങാ കൂട്ടിൽ ആലി മാസ്റ്ററുടെ വീട്ടിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അധികാരികൾ അറിയിച്ചിരിക്കുന്നു. എല്ലാവരുടെയും സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.
0 Comments