Trending

സ്‌പേസ് സ്റ്റേഷൻ (ISS) കാണാം ഇന്ന്

കേരളത്തിലും, സൗത്ത് ഇന്ത്യ മുഴുവൻ ഉള്ളവർക്കും സ്‌പേസ് സ്റ്റേഷൻ അടിപൊളി ആയി കാണുവാൻ സുവർണാവസരം.ഇന്ന് ( 13 -03 -2021 ) വൈകീട്ട് കൃത്യം 7:53 നു തെക്കു പടിഞ്ഞാറുനിന്നും ഒരു നക്ഷത്രം കണക്കെ ഉദിക്കും.
7:56 നു തലയ്ക്കു മുകളിൽ നല്ല ശോഭയോടെ എത്തും.അവിടെ വച്ചുതന്നെ അപ്രത്യക്ഷമാവും.
അപ്പോൾ തൊട്ടടുത്തായി വേട്ടക്കാരൻ നക്ഷത്രഗണത്തിലെ ബീറ്റിൽജ്യൂസ് ഉണ്ടാവും.ഭൂമിയുടെ നിഴലിൽ വീഴുന്നതുകാരണം ആണ് തലയ്ക്കു മുകളിൽവച്ചുതന്നെ കാണാതാവുന്നതു.
അല്ലെങ്കിൽ. ISS പോകുന്ന ഉയരമായ 400 കിലോമീറ്റർ മുകളിൽ ആ സമയത്തു രാത്രി ആവുന്നു എന്നും പറയാം.

കാര്യമായ മഴയും, കാർമേഘവും ഇല്ലെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ISS കാണാം.സ്‌പേസ് സ്റ്റേഷൻ ഏറ്റവും നന്നായിട്ട് കാണാൻ പറ്റുന്ന അസുലഭ മുഹൂർത്തം ആണിത്. കൂടാതെ തലയ്ക്കു മുകളിൽ വച്ച് കാണതാവുന്നതും. കൂടെ വേട്ടക്കാരൻ ( ഓറിയോൺ ) ബീറ്റിൽജൂസും കാണാം. 
Previous Post Next Post
3/TECH/col-right