Trending

പതങ്കയത് വെള്ളച്ചാട്ടത്തിൽഎളേറ്റിൽ വട്ടോളി സ്വദേശി മുങ്ങി മരിച്ചു



ആനക്കാം പൊയിൽ പതങ്കയത് വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. എളേറ്റിൽ വട്ടോളി ചോലയിൽ കച്ചേരിക്കുന്ന് മുഹമ്മദ് സ്വാലിഹ് (22) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം.

ഉടൻതന്നെ രക്ഷപ്പെടുത്തി തിരുവമ്പാടിയിലെ
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും
മരിച്ചിരുന്നു.

പിതാവ് : മുഹമ്മദ്‌. മാതാവ് : മറിയ. സഹോദരങ്ങൾ: ഹബീബ് (ദുബായ്), സിറാജ്, മുനീർ, ജസീം.




അപകടം പതിയിരിക്കുന്ന പതങ്കയത്തെ അവധി ദിന തിരക്ക്.



    
Previous Post Next Post
3/TECH/col-right