Trending

കു​ട്ടി​ക​ളു​മാ​യി അ​മ്മ പു​ഴ​യി​ല്‍ ചാ​ടി​യ സം​ഭ​വം; ഒ​രു കു​ട്ടി മ​രി​ച്ചു.

പേ​രാ​മ്പ്ര : ക​ഴി​ഞ്ഞ ദി​വ​സം ചാ​നി​യം ക​ട​വ് പാ​ല​ത്തി​ല്‍ നി​ന്നും അ​മ്മ ര​ണ്ടു പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളു​മാ​യി പു​ഴ​യി​ല്‍ ചാ​ടി​യ സം​ഭ​വ​ത്തി​ല്‍ കു​ട്ടി​ക​ളി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു.പേ​രാ​മ്പ്ര സ്വദേശിനിയാണ് മൂ​ന്ന് വ​യ​സു​ള്ള ആൺകുട്ടി, ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മു​ള്ള മറ്റൊരു കു​ട്ടി​ക​ളു​മാ​യാ​ണ് പു​ഴ​യി​ല്‍ ചാ​ടി​യ​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മൂ​ത്ത കു​ട്ടി അ​ഥ​ര്‍​വ്വാ​ണ് ഇ​ന്ന​ലെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ പ്ര​ശ്‌​ന​മാ​ണ് ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തി​നും കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നും ഇ​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പുഴയില്‍ ചാടിയ യുവതിയെയും മക്കളെയും രക്ഷപ്പെടുത്തിയവര്‍ക്ക് നാട്ടുകാരുടെ പ്രശംസ

 ചാനിയംകടവ്: ഇന്നലെ പുഴയില്‍ ചാടിയ യുവതിയെയും മക്കളെയും രക്ഷപ്പെടുത്തിയവര്‍ക്കു നാടിന്റെ പ്രശംസ.പുഴക്കരികില്‍ നില്‍ക്കുകയായിരുന്ന സി എം അബ്ദുറഹിമാനാണ് യുവതി കുട്ടികളെയും കൊണ്ട് ചാനിയംകടവ് പുഴയില്‍ ചാടുന്നത് ആദ്യം കണ്ടത്. ഒട്ടും വൈകാതെ ഇദ്ദേഹംമകന്‍ ഹക്കീമിനെയും കൂട്ടി പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു.

അമ്മയെയും ഒമ്പത് മാസം പ്രായമുള്ള കുട്ടിയേയും സാഹസികമായി കരക്കെത്തിച്ചു.
മൂന്ന് വയസായ മൂത്ത മകന്‍ പുഴയില്‍ മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരായ രാജനും,രവീന്ദ്രനും,അത് വഴി വന്ന ബസ് ഡ്രൈവര്‍ നിബിന്‍ പന്തിരിക്കരയും ചേര്‍ന്ന് കരക്കെത്തിക്കുകയായിരുന്നു.
എല്ലാവരെയും വടകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

യുവതി മൂത്ത കുട്ടിയെ പുഴയിലെറിഞ്ഞ ശേഷം ഇളയ കുട്ടിയേയുമെടുത്ത് ചാടുകയായിരുന്നു.

എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് പുഴയില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തിയതിന് സി.എം.അബ്ദുറഹ്‌മാന്‍ ആദരവുകള്‍ പിടിച്ചു പറ്റിയിരുന്നു.
Previous Post Next Post
3/TECH/col-right