Trending

കോവിഡ് വാക്‌സിൻ രജിസ്ട്രേഷനു വ്യാജ ലിങ്കുകൾ: മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടു വ്യാജ വെബ്സൈറ്റുകളും ലിങ്കുകളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതായി കേരള പോലീസ് അറിയിച്ചു.

ഇത്തരം വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്യുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.cowin.gov.in/ മാത്രം ഉപയോഗിക്കണമെന്നും പോലീസ് അഭ്യർഥിച്ചു.
Previous Post Next Post
3/TECH/col-right