Trending

കൂളിംഗ് പേപ്പറും ക‍ര്‍ട്ടനുമിട്ട കാറുകൾ കരിമ്പട്ടിയിലാക്കും:ഇന്ന്മു തൽ സംസ്ഥാന വ്യാപകമായി മോട്ടോ‍ര്‍ വാഹനവകുപ്പ് പരിശോധന നടത്തും

തിരുവനന്തപുരം : ഇന്നു മുതൽ സംസ്ഥാന വ്യാപകമായി മോട്ടോ‍ര്‍ വാഹനവകുപ്പ് പരിശോധന നടത്തും. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലാണ് പരിശോധന.

ഹൈക്കോടതി-സുപ്രീംകോടതി വിധികൾ ലംഘിച്ചു കൊണ്ട് കൂളിംഗ് പേപ്പ‍ര്‍, ക‍ര്‍ട്ടൻ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷൻ സ്ക്രീൻ ആസൂത്രണം ചെയ്തിരിക്കുന്നത്.  

ഗ്ലാസിൽ കൂളിംഗ് ഫിലിം ഒട്ടിച്ച കാറുകളും, വിൻഡോയിൽ ക‍ര്‍ട്ടനിട്ട കാറുകൾ എന്നിവക്കെതിരെ നടപടിയുണ്ടാവും. ഈ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനാണ് ട്രാൻസ്പോ‍ര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ-ചെല്ലാൻ വഴിയാകും പെറ്റി ചുമത്തുക. നിയമലംഘനം നടത്തിയ വാഹനങ്ങൾ കണ്ടെത്താനായി മോട്ടോ‍ര്‍ വാഹന വകുപ്പ് സംസ്ഥാന വ്യപകമായി നാളെ മുതൽ പരിശോധന തുടങ്ങണമെന്നും ട്രാൻസ്പോ‍ര്‍ട്ട് കമ്മീഷണറുടെ ഉത്തരവിലുണ്ട്.

Previous Post Next Post
3/TECH/col-right