Trending

ജന പ്രതിനിധികള്‍ക്കും സംഘടനാ ഭാരവാഹികള്‍ക്കും പരിവാർ സ്വീകരണം നല്‍കി.

താമരശ്ശേരി:ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാറിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്കും ഭിന്നശേഷി സംഘടനാഭാരവാഹികള്‍ക്കും താമരശ്ശേരിയില്‍ സ്വീകരണം നല്‍കി.ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന് പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തിലെ വികസനകാര്യങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ -വിദ്യാഭ്യാസ-സാമൂഹ്യ ക്ഷേമ സമിതികളില്‍ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും ബഡ്‌സ്-റിഹാബിലിറ്റേഷന്‍ സെന്റര്‍ താമരശ്ശേരിയില്‍ ആരംഭിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.പരിവാര്‍ പ്രസിഡണ്ട് സി.ആയിശ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍.സജിഷ സ്വാഗതം പറഞ്ഞു.

19 ജനപ്രതിനിധികള്‍ക്കും പരിപാടിയില്‍ ഉപഹാരം നല്‍കി. നാഷനല്‍ട്രസ്റ്റ് എല്‍.എല്‍.സി കണ്‍വീനര്‍ പി.സിക്കന്തര്‍,പരിവാര്‍ ജില്ലാ പ്രസിഡണ്ട് പ്രൊഫ.കോയട്ടി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖദീജ സത്താര്‍,മുന്‍ ഗ്രാമപഞ്ചായത്ത് പ്രസഡണ്ടുമാരായ എ.അരവിന്ദന്‍,ഹാജറകൊല്ലരുകണ്ടി,കെ.സരസ്വതി, മുൻ വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ,ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നിഷ ,വി.പി.ഉസ്മാന്‍,ഉസ്മാന്‍.പി.ചെമ്പ്ര, ടി.രാജൻ, വി.പി.ഹംജാദ്, മൂസ നരിക്കുനി തുടങ്ങിയവര്‍ സംസാരിച്ചു.

ജോ.സെക്രട്ടറി ഇ.കെ.ഷംല നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right