തിരുവനന്തപുരം: ലോകം കീഴടക്കിയ മഹാമാരിയായ കോവിഡ് 19ന് പ്രതിവിധിയായി വാക്സിന്‍ എത്തിക്കഴിഞ്ഞു. രാജ്യത്ത് ജനുവരി 16 മുതല്‍ വാക്സിനേഷന്‍ തുടങ്ങും. വാക്സിനേഷന്‍ നല്‍കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ രാജ്യത്തെങ്ങും നടന്നു കഴിഞ്ഞു. ഇതിനു മുന്നോടിയായുള്ള ഡ്രൈ റണ്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു.
കോവിഡ് വാക്സിന്‍ എടുക്കാന്‍ സ്വീകര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല. അതേസമയം, നിര്‍ബന്ധിത വാക്സിനേഷന്‍ അല്ല. വാക്സിന്‍ എടുക്കാതിരിക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. കുത്തിവയ്പ് എടുത്ത് അര മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമേ പോവാന്‍ അനുവദിക്കുകയുള്ളൂ.
വാക്സിന്‍ സ്വീകരണത്തെ സംബന്ധിച്ച് ഡോ. രാജേഷ് കുമാര്‍ എം.പി പങ്കുവച്ച പ്രധാനപ്പെട്ട 15 കാര്യങ്ങള്‍,
1. രാജ്യത്ത് ജനുവരി 16 ശനിയാഴ്ച വാക്സീനേഷന്‍ തുടങ്ങും.2. കേരളത്തില്‍ ഇത്തവണ കോവിഷീല്‍ഡ് മാത്രമാണ് വാക്സീന്‍.
3. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകരില്‍ 2,16,175 പേര്‍ക്കാണ് വരും ദിവസങ്ങളില്‍ നല്‍കുക.
4. 133 കേന്ദ്രങ്ങളിലെ കോള്‍ഡ് ചെയ്ന്‍ പോയിന്റുകളിലാണ് വാക്സീനേഷന്‍ ഒരുക്കിയിരിക്കുന്നത്.
5. റാന്‍ഡം ആയി പിന്‍കോഡിന്റെ അടിസ്ഥാനത്തിലാണ് സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക.
6. രെജിസ്റ്റര്‍ ചെയ്ത ഫോണില്‍ വരുന്ന മെസേജില്‍ വാക്സീനെടുക്കാന്‍ ചെല്ലേണ്ട സ്ഥലം, സമയം തുടങ്ങിയ വിവരങ്ങള്‍ ഉണ്ടാവും.
7. ഗര്‍ഭിണികള്‍, കോ-മോര്‍ബിഡിറ്റി ഉള്ളവര്‍, വൈറസ് ബാധയുണ്ടായവരില്‍ നെഗറ്റീവായി 2 ആഴ്ച കഴിയാത്തവര്‍ എന്നിവരെ ഒഴിവാക്കും.
8. കണ്‍സെന്റിന്റെ ആവശ്യമില്ല.
9. നിര്‍ബന്ധിത വാക്സീനേഷന്‍ അല്ല. വാക്സീന്‍ എടുക്കാതിരിക്കാനുള്ള ഓപ്ഷന്‍ ഉണ്ട്.
10. കയ്യിലെ ( Upper arm) പേശിയിലാണ് കുത്തിവയ്പ്.
11. തടിപ്പ്, വേദന, പനി തുടങ്ങിയ ചെറിയ പ്രശ്നങ്ങളേ ഉണ്ടാവാനിടയുള്ളൂ എന്നാണ് കരുതുന്നത്.
12. കുത്തിവയ്പ് എടുത്ത് അര മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമേ പോവാന്‍ അനുവദിക്കുകയുള്ളൂ.
13. പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായാല്‍ നേരിടാനുള്ള സജ്ജീകരണങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.
14. വാക്സീനെടുത്താലും മാസ്ക് ധരിക്കുന്നതും അകലവും കൈകഴുകലും തുടരേണ്ടതുണ്ട്.
15. രണ്ടാം ഡോസ് 4 ആഴ്ച കഴിഞ്ഞായിരിക്കും.