Trending

ഡിജിറ്റല്‍ ചെറ്റകടവ് പദ്ധതി ഉദ്ഘാടനം ചെയ്തു .

എളേറ്റില്‍:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു.പെന്‍ഷന്‍ പദ്ധതി,ഡിജിറ്റല്‍ ചെറ്റകടവ് പദ്ധതികളുടെ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നസ്‌റി ഉദ്ഘാടനം ചെയ്തു .

പതിനെട്ടാം വാര്‍ഡ് മെമ്പര്‍ പ്രിയങ്ക കരുഞ്ഞിയില്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് .വി കെ അബ്ദുറഹിമാന്‍ അദ്യക്ഷത വഹിച്ചു .ഡിജിറ്റല്‍ ചെറ്റക്കടവ് ഉദ് ഘാടനം ശറഫുന്നീസ ടീച്ചര്‍ നിര്‍വ്വഹിച്ചു.പെന്‍ഷന്‍ ഉല്‍ഘാടനം ടി എം രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു .

കൗണ്‍സിലിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസ് എം എ സുഹൈല്‍ നേതൃത്വം നല്‍കി .എം എ റസാഖ് മാസ്റ്റര്‍ മുന്നാം വാര്‍ഡ് മെമ്പര്‍ ജബ്ബാര്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു ഇമഹ്ജൂര്‍ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right