Trending

വീടിനു തറക്കല്ലിട്ടു.

താമരശ്ശേരി:താമരശ്ശേരി പഞ്ചായത്ത്‌ പതിനെട്ടാംവാർഡ് (പള്ളിപ്പുറം ) മുസ്ലിലീഗ് കമ്മിറ്റി തച്ചംപൊയിൽ ഒറ്റപിലാക്കിലിൽ  നിർദ്ദനയും വിധവയുമായ സഹോദരിക്ക് നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമം കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വിഎം ഉമ്മർമാസ്റ്റർ നിർവഹിച്ചു.

ചടങ്ങിൽ എൻപി മുഹമ്മദലിമാസ്റ്റർ അധ്യക്ഷതവഹിച്ചു. എപി അബൂബക്കർ, ലത്തീഫ് തച്ചംപൊയിൽ, എംകെ റഷീദ്, ഒപിഗഫൂർ,  അലിതച്ചംപൊയിൽ, ശംസു മെർക്കുറി, സുബൈർപള്ളിക്കാടൻ, ജലീൽ എയർസീലാൻഡ്, മൻസൂർ ഒതയോത്ത്, വേലായുധൻ കുന്നുംപുറം, നാസർ ബാവി  തുടങ്ങിയവർ സംബന്ധിച്ചു
Previous Post Next Post
3/TECH/col-right