Trending

താമരശ്ശേരിയില്‍ രണ്ട് കോടിരൂപ ചെലവില്‍ ഓട്ടിസം സെന്റര്‍ സ്ഥാപിക്കുന്നു

താമരശ്ശേരി: ഭിന്നശേഷിയുള്ള കുട്ടികളുടെ സര്‍വ്വതോന്‍മുഖ ശാക്തീകരണം ലക്ഷ്യം വെച്ച്  താമരശ്ശേരിയില്‍   ഓട്ടിസം സെന്റര്‍ ആരഭിക്കുന്നു.രണ്ട്‌കോടി രൂപചിലവില്‍ നിര്‍മ്മിക്കുന്ന   ഓട്ടിസം സെന്റര്‍  യാഥാര്‍ത്ഥ്യമാവുന്നതോടുകൂടി മലയോര മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഒരു മുതല്‍കൂട്ടാകുമെന്ന്  കാരാട്ട് റസാഖ്  എം.എല്‍.എ പറഞ്ഞു.

സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷനല്‍ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി, ഡേ കെയര്‍ സെന്റര്‍, നീന്തല്‍കുളം, ലൈബ്രറി, പാര്‍ക്ക് തുടങ്ങിയ  പദ്ധതിയുടെ ഭാഗമായി ഒരുക്കും.താമരശ്ശേരി സ്വദേശിയായ ഡോ.കെ.പി.അബ്ദുല്‍ റഷീദ് സൗജന്യമായി സ്ഥലം വിട്ടുനല്‍കാമെന്നറിയിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് കാരാട്ട് റസാഖ്.എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ താമരശ്ശേരിയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി.അബ്ദുറഹിമാന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ.അരവിന്ദന്‍, എ.പി.സജിത്ത്, എ.പി.മുസ്തഫ, പി.സി.അബ്ദുല്‍ അസിസ്, ഫസീല ഹബീബ്, എ.ഇ.ഒ എന്‍.പി.മുഹമ്മദ് അബ്ബാസ്, ബി.പി.ഒ വി .എം മെഹറലി, ഡോ.കെ.പി.അബ്ദുല്‍ റഷീദ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, വി.കുഞ്ഞിരാമന്‍, പി.ടി.മുഹമ്മദ് ബാപ്പു,ഉസ്മാന്‍ പി ചെമ്പ്ര,ഗിരീഷ് തേവള്ളി,അമീര്‍ മുഹമ്മദ് ഷാജി, ടി.ആര്‍.ഓമനക്കുട്ടന്‍, പി.സി.ഇബ്രാഹിം,സി ടി.ടോം,ടി.പി.അബ്ദുല്‍ മജീദ്. തുടങ്ങിയവര്‍ സംസാരിച്ചു.
Previous Post Next Post
3/TECH/col-right