പുതുപ്പാടി:ചെമ്പ്രപറ്റ സ്കൂളിന് സമീപം പള്ളിയോട് ചേർന്ന് മതിൽ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഹോളോബ്രിക്സ് കമ്പനിയിൽ ജോലിക്കാരനായ തൊഴിലാളിയുടെ കൈക്കാണ് പരിക്കേറ്റത് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തോട് ചേർന്ന ഉയരം കൂടിയ കോൺക്രീറ്റ് മതിൽ ഇടിഞ്ഞു വീണ് അടിയിൽപ്പെട്ടാണ് പരിക്കേറ്റത്. മുക്കത്ത് നിന്നും ഫയർഫോയ്സ് സംഘം സ്ഥലത്തെത്തി.ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം.
0 Comments