Trending

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ.

കോഴിക്കോട്: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കാർഷിക നിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് 
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ്റെ (ഒമാക്ക്)
നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.



അതിര് കാക്കുന്ന യോദ്ധാവും കതിര് കാക്കുന്ന കർഷകനും ദേശത്തിൻ്റെ നട്ടെല്ലാണ് എന്ന മുദ്യാവാക്യവുമായി 
ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഓൺലൈൻ മാധ്യമപ്രവർത്തകർ പരിപാടിയിൽ പങ്കാളികളായി  

ഒമാക്ക് പ്രസിഡൻ്റ് സത്താർ പുറായാൽ, വൈസ് പ്രസിഡൻ്റ് റൗഫ് എളേറ്റിൽ, ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി,ജി.കെ കൂടരഞ്ഞി, ഹബീബി തിരുവമ്പാടി, അബിഷ് ഓമശ്ശേരി, ബഷീർ തിരുവമ്പാടി, അജ്നാസ് കട്ടാങ്ങൽ, ശൃം ബാലുശ്ശേരി, റമീൽ, കുട്ടൻ കോരങ്ങാട്,  എന്നിവർ നേതൃത്വം നൽകി.

വിവിധ വർത്താ ഗ്രൂപ്പ് അഡ്മിൻമാർ    പരിപാടിയുടെ ഭാഗമായി.
Previous Post Next Post
3/TECH/col-right