2021 ലേക്കുള്ള ഹജ്ജ് അപേക്ഷാ സമര്പ്പണം നവംബര് 7 മുതല് ആരംഭിച്ചു. 2020 ഡിസംബര് 10 ആണ് അവസാന തിയ്യതി.ഇത്തവണ രണ്ടു ഘട്ടങ്ങളിലായാണ് അപേക്ഷാ നടപടികൾ. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേകമായ നിർദ്ദേശങ്ങളും വിശദമായ ആക്ഷൻ പ്ലാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തില് ഹജ്ജ് അപേക്ഷ പൂര്ണ്ണമായും ഓൺലൈൻ വഴി അപേക്ഷിക്കണം.കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcomittee.gov.in എന്ന വെബ്‌സൈറ്റിലും,കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ www.keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷ സൗകര്യം ലഭ്യമാണ് .
ആദ്യഘട്ടത്തില് ലഭിച്ച അപേക്ഷകളില് നിന്നും നറുക്കെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര് അവരുടെ അപേക്ഷയും, ഒര്ജിനല് പാസ്പോര്ട്ടും, അഡ്വാന്സ് തുകയടച്ച രശീതി, മെഡിക്കല് ഫിറ്റ്നസ്സ് സര്ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ് കമ്മിറ്റിക്ക് രണ്ടാം ഘട്ടത്തില് സമര്പ്പിക്കണം.
കേന്ദ്ര ഹജ് കമ്മിറ്റിനിര്ദ്ദേശിച്ച താഴെ പറയുന്ന യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം
അപേക്ഷകര്ക്ക് 10-01-2022 വരെ കാലാവധിയുള്ളതും 10-12-2020നുള്ളില് ഇഷ്യചെയ്തതുമായ മെഷീന് റീഡബിള് പാസ്പോര്ട്ട് ഉണ്ടായിരിക്കേണ്ടതാണ് .
07-1-2020ന് 18 വയസ്സ് പൂര്ത്തിയായവരും 65 വയസ്സ് കഴിയാത്തവരുമായിരിക്കണം.(ഇന്ഫന്റിനെ അനുവദിക്കുന്നതല്ല.)
അപേക്ഷകര് ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം. ഇവര് നിര്ദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന സമര്പ്പിക്കേണ്ടതാണ്.
ഒരു കവറില് പരമാവധി മൂന്ന് പേർക്ക് മാത്രമേ അപേക്ഷിക്കുവാന് കഴിയുകയുള്ളൂ.
07-11-2020ന്, 45 വയസ്സ് പൂര്ത്തിയായവരും 65 വയസ്സ് കഴിയാത്തവരുമായ പുരുഷ മെഹ് ഇല്ലാത്ത സ്ത്രീകള്ക്ക് ഒരു കവറില് ഇസ്ലാമിക മദ്ഹബുകളുടെ അടിസ്ഥാനത്തില് നിബന്ധനകള്ക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാ നടപടിക്രമങ്ങള് താല്ക്കാലികമാണ്, ഹജ് 2021 സബന്ധിച്ച് സൗദി ഹജ് അതോറിറ്റി പുറത്തിറക്കുന്ന നിബന്ധകള്ക്ക് വിധേയമായിട്ടായിരിക്കും തുടര് നടപടികള്.
ഹജ്ജ് യാത്ര 30 - 35 ദിവസങ്ങളായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡപ്രകാരം ഉള്ള നിബന്ധനകൾ പാലിക്കണം.
കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരുക്കുന്ന ഏകീകൃത ബാഗേജ് ഉപയോഗിക്കണം
നിശ്ചിത എബാർക്കേഷൻ പോയിന്റ് മുഖേന മാത്രമേ പുറപ്പെടാൻ സാധ്യമാവു
NRI അപേക്ഷകര്ക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതല്ല.
തിരഞ്ഞെടുക്കുന്ന ഹാജിമാരുടെ ഒന്നാം ഗഡു അടക്കേണ്ട സംഖ്യ 1,50,000 ആയിരിക്കും.
കോവിഡ് സാഹചര്യത്തിൽ യാത്രാ ചെലവ് വർദ്ധിക്കാന് സാധ്യതയുണ്ട്. അതിനാല് ഈ വർഷത്തെ യാത്ര ചെലവ് ഏകദേശം 375000 മുതലായിരിക്കും.
ഹജ്ജ് അപേക്ഷ ഓണ്ലൈന് ടൈനിംഗ് പ്രോഗ്രാം
ഓണ്ലൈന് ഹജ് അപേക്ഷാ സമര്പ്പണവുമായി ബന്ധപ്പെട്ട് ഹജ് ട്രൈനർമാർര്ക്കും, സംസ്ഥാ നത്തെ എല്ലാ ജില്ലയിലേയും അക്ഷയ - ഐ ടി, സംരംഭകര്ക്കും അപേക്ഷാ സമര്പ്പണം സംബന്ധിച്ച ഓണ്ലൈന് പരിശീലന പരിപാടി സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിക്കുന്നതാണ്. ടൈനിംഗ് പരിപാടിയില് മുകളില് പ്രതിപാദിച്ചവര്ക്ക് സൗജന്യമായി പങ്കെടുക്കാവുന്നതാണ്. പരിശീലന പരിപാടികള് സംബന്ധിച്ച വിവരങ്ങള് ഉടന് പ്രസിദ്ധീകരിക്കുന്നതാണ്.
കൂടുതല് വിവരങ്ങള്ക്ക് താഴെ പറയുന്ന നന്പറുകളില് ബന്ധപ്പെടാവുന്നതാണ് :
0483-2710717, 2717572
ഹാജിമാര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും; പുറപ്പെടാന്‍ 10 കേന്ദ്രങ്ങള്‍ മാത്രം
ന്യൂദല്‍ഹി- കോവിഡ് ഇല്ലെന്ന് ഉറപ്പാക്കി മാത്രമേ അടുത്ത വര്‍ഷത്തെ ഹജില്‍ ഇന്ത്യയില്‍നിന്ന് തീര്‍ഥാടകരെ അയക്കുകയുള്ളൂവെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
ഹജ് കമ്മിറ്റിയുടേയും ബന്ധപ്പെട്ടവരുടേയും യോഗത്തില്‍ പങ്കെടുത്ത ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 2021 ലെ ഹജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ പത്താണ്. ഓണ്‍ലൈനായും നേരിട്ടും ഹജ് മൊബൈല്‍ ആപ് വഴിയും അപേക്ഷ നല്‍കാം. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഹാജിമാരുടെ പുറപ്പെടല്‍ കേന്ദ്രങ്ങള്‍ പത്തായി ചുരുക്കിയിട്ടുണ്ട്. എയര്‍ഇന്ത്യയുടേയും മറ്റു ഏജന്‍സികളുടേയും അഭിപ്രായങ്ങള്‍ മാനിച്ചാണിതെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്ത് ഇതുവരെ 21 കേന്ദ്രങ്ങളില്‍നിന്നാണ് ഹാജിമാര്‍ പുറപ്പെട്ടിരുന്നത്. ദല്‍ഹി, അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, ശ്രീനഗര്‍ എന്നിവയാണ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍.
മെഹ്‌റമില്ലാതെ ഹജിനു പോകുന്നതിന് ഈ വര്‍ഷം അപേക്ഷിച്ച വനിതാ തീര്‍ഥാടകരുടെ അപേക്ഷകള്‍ക്ക് അടുത്ത വര്‍ഷം പ്രാബല്യമുണ്ടാകുമെന്ന് നഖ് വി വെളിപ്പെടുത്തി. പുരുഷ അകമ്പടിയില്ലാതെ തീര്‍ഥാടനം ആഗ്രഹിക്കുന്ന സ്ത്രീകളുടെ അപേക്ഷകള്‍ പുതുതായി സ്വീകരിക്കുകയും ചെയ്യും. നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്താതെ തന്നെ ഇവര്‍ക്ക് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.