എളേറ്റിൽ: പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡിൽ എളേറ്റിൽ വട്ടോളി കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയതുടർന്ന് തകർന്നു.
പള്ളിയുടെ എതിർവശത്തു ഓവപാലത്തിന് സമീപമാണ് ഭിത്തി ഇടിഞ്ഞത്. മഴ ഇനിയും ശക്തമാകുന്നത്തോടെ പുറത്തേക്ക് തള്ളി നിൽക്കുന്ന ഭിത്തി ഏതു നിമിഷവും പൂർണ്ണമായി തകർന്നു വീഴാനുള്ള സാധ്യതയേറെയാണ്. പാലങ്ങാട് ഭാഗത്തു നിന്നും എളേറ്റിൽ വട്ടോളി ഭാഗത്തേക്ക് പോകുന്ന വാഹന-കാൽനട യാത്രക്കാർ റോഡിന്റെ ഇടതു വശം (കുണ്ടുങ്ങരപ്പാറ മദ്രസക്ക് ശേഷം) പ്രത്യേകം ശ്രദ്ധിക്കുക.
ഭിത്തി ഇനിയും തകർന്നാൽ തൊട്ടടുത്തുള്ള മരം കടപുഴകി വൈദ്യുതലൈനിലേക്ക് വീണ് കൂടുതൽ അപകടം സംഭവിക്കാൻ സാധ്യയുള്ളതിനാൽ കെ.എസ്.ഇ.ബി, പഞ്ചായത്ത് അധികൃതരെയും നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് മുൻപുതന്നെ ഈ റോഡിന്റെ പണി നടന്നപ്പോൾ തന്നെ 5 മീറ്ററോളം ഉയരമുള്ള ഈ ഭിത്തികൾക്ക് മുകളിലായി റോഡിൽ നിന്നും വാഹനങ്ങൾ താഴേക്കു പതിക്കുന്നത് തടയനായി സുരക്ഷ ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ബന്ധപ്പെട്ട അധികാരികൾ കാര്യഗൗരവത്തിലെടുക്കാതിരിക്കുകയായിരുന്നു.കിഴക്കോത്ത്, നരിക്കുനി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായതിനാൽ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയും ഈ ഭാഗത്തേക്ക് കുറവാണ്.
Tags:
ELETTIL NEWS