Trending

ലഹരി വിരുദ്ധ ദിനാചരണം.

പൂനൂർ:ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വോളന്റിയേഴ്‌സ് ഫ്ലാഷ് മോബ്, 'തുടി' നൃത്താവിഷ്കാരം എന്നിവ അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിര ഏറാടിയിൽ നിർവ്വഹിച്ചു.

ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം, ലഹരി വിരുദ്ധ റാലി, പ്രതിജ്ഞ തുടങ്ങിയ പരിപാടികളും ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്നു. പരിപാടികൾക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജഫ്ഷീന എ യു നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right