Trending

സസ്പെ​ൻ​സ് ത്രി​ല്ല​റി​ന് തി​ര​ശീ​ല; ജോ ​ബൈ​ഡ​ന്‍ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്, ചരിത്രം രചിച്ച് കമല.

അ​ഞ്ച് ദി​വ​സം ലോ​ക​ത്തെ​യാ​കെ ആ​കാം​ക്ഷ​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ ശേ​ഷം ജോ​സ​ഫ് റോ​ബി​നെ​റ്റ് ബൈ​ഡ​ന്‍ ജൂ​ണി​യ​ര്‍ എ​ന്ന ജോ ​ബൈ​ഡ​ന്‍ (78) അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക്. ഒ​പ്പം ഇ​ന്ത്യ​ൻ വം​ശ​ജ ക​മ​ലാ ഹാ​രീ​സ് ച​രി​ത്രം തി​രു​ത്തി​യെ​ഴു​തി യു​എ​സി​ന്‍റെ ആ​ദ്യ വ​നി​താ വൈസ്  പ്ര​സി​ഡന്‍റാ​യി.

ലീ​ഡ് നി​ല മാ​റി​മ​റി​ഞ്ഞ പെ​ൻ​സി​ൽ​വേ​നി​യ സം​സ്ഥാ​ന​ത്തെ 20 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ബൈ​ഡ​ൻ മ​ല​ർ​ത്തി​യ​ടി​ച്ച​ത്. പെ​ൻ​സി​ൽ​വേ​നി​യ സ്വ​ന്ത​മാ​ക്കി​യ ബൈ​ഡ​ൻ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 270 എ​ന്ന ‘മാ​ന്ത്രി​ക​സം​ഖ്യ’ ക​ട​ന്നു. ഇ​തോ​ടെ ബൈ​ഡ​ന് ആ​കെ 273 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ളാ​യി. 

മ​റ്റ് സ്വിം​ഗ് സ്റ്റേ​റ്റു​ക​ളാ​യ ജോ​ർ​ജി​യ, അ​രി​സോ​ണ, നെ​വാ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ല​വി​ൽ ബൈ​ഡ​നാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ഈ ​മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് ആ​കെ 306 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ ല​ഭി​ക്കും.

50 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ൺ ഡി​സി ഉ​ൾ​പ്പെ​ടു​ന്ന ഡി​സ്ട്രി​ക്ട് ഓ​ഫ് കൊ​ളം​ബി​യ​യി​ലെ​യും പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 538 അം​ഗ ഇ ​ല​ക്‌​ട​റ​ൽ കോ​ള​ജി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 270 വോ​ട്ടു​ക​ളാ​യി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ നാ​ൽ​പ്പ​ത്തി​യാ​റാ​മ​ത്തെ പ്ര​സി​ഡ​ന്‍റാ​ണ് ബൈ​ഡ​ൻ.

ആ​ഫ്രി​ക്ക​ന്‍, ഏ​ഷ്യ​ന്‍, ഇ​ന്ത്യ​ന്‍ വം​ശ​ജ​രി​ല്‍​നി​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ല്‍ മ​ത്സ​രി​ക്കു​ക​യും ജ​യി​ക്കു​ക​യും ചെ​യ്ത ആ​ദ്യ വ്യ​ക്തി​യെ​ന്ന ബ​ഹു​മ​തി​യാ​ണ് ക​മ​ല ഹാ​രി​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു കു​ടി​യേ​റി​യ ശ്യാ​മ​ള​യാ​ണു ക​മ​ല​യു​ടെ അ​മ്മ. അ​ച്ഛ​ന്‍ ജ​മൈ​ക്ക​യി​ല്‍​നി​ന്നു കു​ടി​യേ​റി​യ ഹാ​രി​സും. ജൂ​ത​വം​ശ​ജ​നാ​യ ഡ​ഗ്ല​സ് എം​ഹോ​ഫ് ആ​ണു ക​മ​ല​യു​ടെ ഭ​ര്‍​ത്താ​വ്. ഇ​വ​ര്‍​ക്കു കു​ട്ടി​ക​ളി​ല്ല.

77 വ​യ​സു​ള്ള ബൈ​ഡ​ന്‍ യു​എ​സി​ൽ പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​ല്ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള വ്യ​ക്തി​യാ​ണ്. 2008 മു​ത​ല്‍ 2016 വ​രെ ബ​റാ​ക് ഒ​ബാ​മ​യു​ടെ കീ​ഴി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ദീ​ര്‍​ഘ​കാ​ലം സെ​ന​റ്റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ജി​ല്‍ ട്രേ​സി ജേ​ക്ക​ബ്സ് ആ​ണു ഭാ​ര്യ. ബ്യൂ, ​റോ​ബ​ര്‍​ട്ട് ഹ​ണ്ട​ര്‍, ന​വോ​മി ക്രി​സ്റ്റീ​ന, ആ‌​ഷ്‌​ലി ബ്ലേ​സ​ര്‍ എ​ന്നി​വ​ര്‍ മ​ക്ക​ള്‍.
Previous Post Next Post
3/TECH/col-right