Trending

MJHSS: പ്ലസ് വൺകമ്മ്യൂണിറ്റി ക്വാട്ട ഇന്റർവ്യൂ ഇന്ന്.

എളേറ്റിൽ: എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ , പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടാ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കമ്മ്യൂണിറ്റി ക്വാട്ട ഇന്റർവ്യൂ ഇന്ന്  ചൊവ്വാഴ്ച (10/06/2025) ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.  

 സയൻസ് റാങ്ക് ലിസ്റ്റിൽ 1 മുതൽ 100 വരെയുള്ളവരും കൊമേഴ്സ് , ഹ്യൂമാനിറ്റീസ് റാങ്ക് ലിസ്റ്റിൽ 1 മുതൽ 250 വരെയുള്ളവരുമാണ് ആദ്യ ഘട്ട അഡ്മിഷൻ ഇന്റർവ്യൂവിൽ ഇന്ന് ചൊവ്വാഴ്ച 2 മണിക്ക് പങ്കെടുക്കേണ്ടത്.

ഇന്ന് ഉച്ചക്ക് 2 മണിക്ക് ഇന്റർവ്യൂ ഹാളിൽ ഹാജരാവുന്നവരെ മാത്രമേ അഡ്മിഷന് പരിഗണിക്കുകയുള്ളൂ. റാങ്ക്ലിസ്റ്റിലുള്ള കുട്ടിയോ രക്ഷിതാവോ പേര് വിളിക്കുമ്പോൾ റിപ്പോർട്ട് ചെയ്യാനുണ്ടാവണം.

ഇന്റർവ്യൂവിന് ഹാജരാകുന്നവർ അപേക്ഷ നൽകിയതിന്റെ റസീപ്റ്റും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും കയ്യിൽ കരുതണം. മറ്റു രേഖകളൊന്നും വേണമെന്നില്ല. അഡ്മിഷൻ ഉറപ്പായതിന് ശേഷം ഹാജരാക്കിയാൽ മതി.

കമ്മ്യൂണിറ്റി ക്വോട്ടാ റാങ്ക് ലിസ്റ്റ് കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

▪️SCIENCE

▪️COMMERCE

▪️HUMANITIES

കമ്മ്യൂണിറ്റി ക്വാട്ട , മാനേജ്മെന്റ് ക്വാട്ട എന്നിവയുമായി ബന്ധപ്പെട്ട റാങ്ക് ലിസ്റ്റ്, ഇന്റർവ്യൂ ഡീറ്റയിൽസ് തുടങ്ങിയവ അറിയാൻ താഴെ കാണുന്ന ഹെൽപ്പ് ഡെസ്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
Previous Post Next Post
3/TECH/col-right