Trending

സുപ്രഭാതം റീഡേഴ്സ് ഫോറം അനുമോദിച്ചു.

എളേറ്റിൽ:നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഫാത്തിമ ഫിദയെ കത്തറമ്മൽ മഹല്ല് സുപ്രഭാതം റീഡേഴ്സ് ഫോറത്തിന്റെയും പാറന്നൂർ ഇബ്രാഹീം മുസ്ലിയാർ സ്മാരക എജുക്കേഷണൽ കോപ്ലക്സ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. പരിപാടി  സുപ്രഭാതം എളേറ്റിൽ ലേഖകൻ മുജീബ് ചളിക്കോട് ഉദ്ഘാടനം ചെയ്തു. ഡോ: ഇസ്മാഈൽ മുജദ്ദിദി ഉപഹാരം സമ്മാനിച്ചു.

 
എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡന്റ്  പി.ടി അബ്ദു മാസ്റ്റർ കത്തറമ്മൽ അദ്ധ്യക്ഷനായി.ചടങ്ങിൽ സൈതൂട്ടി മാസ്റ്റർ, താജുദ്ധീൻ ബാഖവി, മുജീബ് കൈപാക്കിൽ, ഫസൽ ആവിലോറ, എൻ.കെ അബ്ദുറഹിമാൻ കുട്ടി, പി.എം ഷബാബ്, നൂറുദ്ധീൻ കത്തറമ്മൽ, ജമീം ഫർഹാദ് തുടങ്ങിയവർ സംബന്ധിച്ചു.


Previous Post Next Post
3/TECH/col-right