Trending

"കൈ കോർക്കാം നല്ലൊരു നാളേക്കായ്";ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു

താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വാർഡ് 17 ആരോഗ്യ ശുചിത്വ കമ്മറ്റിയുടെ ബോധവൽക്കരണ യജ്ഞത്തിൻ്റെ ഭാഗമായി സംസ്ഥാന പാതയോരത്ത് (കോരങ്ങാട്) ബോർഡ് സ്ഥാപിച്ചു.വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു."മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക" എന്നെഴുതിയ ബോർഡിൽ  സി.സി.ടി.വി നിരീക്ഷണ മുന്നറിപ്പും നൽകുന്നുണ്ട്.

അഷ്റഫ് കോരങ്ങാട്, ടി.പി ഷരീഫ്, ജെ.എച്ച്.ഐ.നീതു, ആശാ വർക്കർ ഗീത, ഹബീബ് റഹ്മാൻ, എൻ.ആർ അഷ്റഫ്,നസ്റുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
   
അടുത്ത ദിവസങ്ങളിൽ തച്ചംപൊയിൽ അങ്ങാടിയിലടക്കം വാർഡിലെ മറ്റുപ്രദേശങ്ങളിലും ബോർഡുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യ ശുചിത്വ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.പ്ലാസ്റ്റിക്ക് മുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി വാർഡിലെ എല്ലാ വീടുകളിലും തുണി സഞ്ചി വിതരണവും നടന്നിരുന്നു.
Previous Post Next Post
3/TECH/col-right