പന്നൂര്‍: പന്നൂരില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്നൂര്‍ കട്ടില്‍ കുന്നുമ്മല്‍ അനിലന്റെയും,അനിതയുടെയും മകനായ അമല്‍ കൃഷ്ണ(19) ആണ് തൂങ്ങി മരിച്ചത്.
ഇന്നലെ രാവിലെയാണ് വീടിന്റെ അല്പം അകലെയായി റോഡരികിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അമല്‍ കൃഷ്ണ വീട്ടില്‍ നിന്നും ഇറങ്ങിയത്.
കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍ എസ് ഐ സായൂജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം താഴെ ഇറക്കി.
നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കാരം നടത്തി.
Tags:
OBITUARY