Trending

കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ 15 ദിവസത്തേക്കു കൂടി നീട്ടി.

കോവിഡ് വ്യാപന നിരക്ക് കൂടിയ  പശ്ചാത്തലത്തിൽ കോഴിക്കോട്  ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന  നിരോധനാജ്ഞ ഒക്ടോബർ 31 മുതൽ 15 ദിവസത്തേക്കു കൂടി നീട്ടിയതായി ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു.  നിരോധനാജ്ഞയുടെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച  കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവ് നിരക്ക് (ടിപിആർ) 14ൽ നിന്നും 10 ലേക്ക് താഴ്ന്നിരുന്നു.   

ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ൽ നിന്നും ഉയരാൻ സാധ്യതയുള്ളതിനാലും നിയന്ത്രണം തുടരും.   കോവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിൽ  വിട്ടുവീഴ്ചകൾ വരുത്തിയാൽ  രോഗവ്യാപനം വർദ്ധിക്കാൻ ഇടയാവുമെന്നതിനാലാണ് നിയന്ത്രണം തുടരുന്നത്. കോവിഡ് പ്രോട്ടോക്കോൾ പിന്തുടർന്ന് ജിമ്മുകളും ഫിറ്റ്‌നസ് സെന്ററുകളും പ്രവർത്തിക്കുന്നത് തുടരുമെന്നും കലക്ടർ അറിയിച്ചു.
Previous Post Next Post
3/TECH/col-right