Trending

പന്നൂര്‍ നെരോത്ത് കണ്ടിയില്‍ താഴം റോഡ് നവീകരണം കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കിഴക്കോത്ത് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ പെട്ട പന്നൂര്‍ നെരോത്ത് കണ്ടിയില്‍ താഴം റോഡ് നവീകരണം കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ധേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപയാണ് റോഡ് നവീകരണത്തിന് അനുവദിച്ചത്.

 
ഉദ്ഘാടന ചടങ്ങില്‍ സീതാറാം ടെക്‌സ്‌റ്റൈല്‍ ലിമിറ്റഡ് ചെയര്‍മാന്‍ പി മുഹമ്മദ് യൂസുഫ് ഹാജി, പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ കെ കെ ജാഫര്‍ അഷ്‌റഫ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ യു പി അബ്ദുല്‍ ഖാദര്‍, പി ശ്രീധരന്‍, ഡോ. കെ അബ്ദുറഹിമാന്‍, നാസര്‍ ചക്കാലക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right