Trending

അന്താരാഷ്ട്ര ഒക്കുപ്പേഷണൽ തെറാപ്പി ദിനാചരണവും തുടർചികിത്സാ ക്യാമ്പും

പൂനൂർ: ഹെൽത്ത് കെയർ ഫൗണ്ടേഷന്റെയും കേരള ബ്രാഞ്ച് ഓഫ് ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ് അസോസിയേഷന്റെയും  സംയുക്താഭിമുഖ്യത്തിൽ കാരുണ്യതീരം ക്യാമ്പസിൽ അന്താരാഷ്ട്ര ഒക്കുപ്പേഷണൽ തെറാപ്പി ദിനചരണവും തുടർ ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ വൈസ് പ്രസിഡൻറ് ലത്തീഫ് കിനാലൂരിന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങ് കാരാട്ട് റസാഖ് MLA ഉദ്ഘാടനം ചെയ്തു. ജി.ജി.കെ ചെയർമാൻ  അഡ്വ: ഷമീർ കുന്നമംഗലം മുഖ്യാതിഥിയായിരുന്നു.

കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട്, ഡോ: സഫ്‌ന,  ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെൻറ് ടീം കേരള ചെയർമാൻ  കെ.അബ്ദുൽ മജീദ് , HCF ഒമാൻ ചാപ്റ്റർ പ്രസിഡണ്ട് ഗഫൂർ കുടുക്കിൽ, ഹെൽത്ത് കെയർ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് മെമ്പർമാരായ ടി.എം അബ്ദുൽ ഹക്കീം,  ഷൈജു വേണടി, കാരുണ്യതീരം പ്രിൻസിപ്പാൾ ലുംതാസ് സി കെ, കാരുണ്യതീരം തെറാപ്പിസ്ററ്മാരായ മുഹമ്മദ്‌ ഫാസിൽ. പി, ജിഷ്ണു, അൻഷിദ  എന്നിവർ  പരിപാടിയിൽ സംബന്ധിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി കെ എ ഷമീർ ബാവ സ്വാഗതവും,കോഡിനേറ്റർ മുഹമ്മദ് നവാസ് ഐപി നന്ദിയും പറഞ്ഞു.

 തുടർന്ന് ഭിന്നശേഷിക്കാരായ  കുട്ടികളുടെ  രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിന് കാരുണ്യതീരം ചീഫ്  ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് മുഹമ്മദ് ഫാസിൽ പി "ഒക്കുപ്പേഷണൽ തെറാപ്പി ഭിന്നശേഷിക്കാരിൽ"  എന്ന വിഷയത്തിൽ ക്ലാസ് നടത്തി. 

 ഒക്കുപ്പേഷണൽ തെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ മീറ്റ് ഉച്ചക്ക് 2 മണിക്ക് ആരംഭിച്ചു.  പരിപാടി ഡോ: കെഎം മൻസൂർ (ഡിഎംഒ, കോഴിക്കോട്) ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ സെക്രട്ടറി ഡോ ജോസഫ് സണ്ണി മുഖ്യപ്രഭാഷണം നടത്തി. "എന്താണ് ഒക്കുപ്പേഷണൽ തെറാപ്പി? വിവിധമേഖലകളിൽ ഒക്കുപ്പേഷണൽ തെറാപ്പിയുടെ സാധ്യതകൾ" എന്ന വിഷയത്തിൽ കാരുണ്യതീരം ചീഫ് ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് മുഹമ്മദ് ഫാസിൽ പി സംസാരിച്ചു.
Previous Post Next Post
3/TECH/col-right