Trending

കരുണയാണ് റസൂലിൻ്റെ സന്ദേശം: വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ

സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നബിദിന കാമ്പയിൻ സമസ്ത: കേന്ദ്ര മുശാവറ അംഗം ശൈഖുന വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ ഉത്ഘാടനം ചെയ്തു.കരുണയാണ് റസൂലിൻ്റ ജീവിതത്തിൽ കാണാൻ കഴിയുന്നത്.ഇന്ന് നമുക്കിടയിൽ കരുണ വറ്റിപ്പോയ ഹൃദയങ്ങളാണ് അധികവും കാണുന്നത് .മനുഷ്യൻ മാർക്കിടയിലും പ്രത്യേകിച്ച് സമുദായങ്ങൾ തമ്മിലും സൗഹൃദവും മാനവീക ബന്ധങ്ങളും  കാത്ത് സൂക്ഷിക്കണമെന്നും അദ്ധേഹം പറഞ്ഞു.പ്രത്യേക പ്രാർത്ഥന മജ്ലിസിനും പ്രകീർത്തന സദസ്സിനും അദ്ധേഹം നേതൃത്വം നൽകി.

തിരുനബി: ജീവിതം സമഗ്രം, സമ്പൂർണ്ണം. എന്ന പ്രമേയത്തിൽ സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തുന്ന  കാമ്പയിനിൽ ഓൺലൈൻ പഠന ക്ലാസ്സുകൾ, മത്സര പരീക്ഷകൾ, മൗലിദ് സദസ്സ്, തുടങ്ങിയവ ജില്ലാ - മണ്ഡലം കമ്മിറ്റികൾ  സംഘടിപ്പിക്കും.

സമസ്ത ജില്ലാ സെക്രട്ടറി അബ്ദുൽ ബാരി ബാഖവി അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ ടി.സി.ഖാദർ മാസ്റ്റർ, സൈനുദ്ധീൻ മടവൂർ, അലി റഹ്മാനി, പി.സി.അബ്ദുറഹിമാൻ മാസ്റ്റർ, സിദ്ധീഖ് ഫൈസി ജാറം കണ്ടി, അബ്ദുസമദ് ബാഖവി വാവാട് എന്നിവർ പ്രസംഗിച്ചു.ജില്ലാ ട്രഷറർ പി.സി.മുഹമ്മദ് ഇബ്രാഹീം സ്വാഗതവും, കാമ്പയിൻ സമിതി കൺവീനർ സഅദുദ്ധീൻ പന്നിക്കോട്ടുർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right