സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ അത്യാധുനിക സംവിധാനങ്ങളോടെ പ്രവർത്തിച്ചു വരുന്ന അൽബിർറ് സകൂളുകളിൽ 2021 -22 വർഷത്തേക്ക് അധ്യാപികമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അൽബിർറിന്റെ പുതിയ വെബ് സൈറ്റായ http://albirrschools.org/ എന്ന ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്.
വെബ് സൈറ്റിലെ APPLY FOR TET EXAM എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്കൂൾ (പ്രൈമറി/ പ്രീ-പ്രൈമറി) സെലക്റ്റ് ചെയ്ത് തുടർന്ന് വരുന്ന അൽബിർറ് TET മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമായി വായിച്ച് എഗ്രീ ചെയ്താൽ അപ്ലിക്കേഷൻ കോളങ്ങൾ പൂരിപ്പിക്കാവുന്നതാണ്. ഫീൽഡുകളിൽ തെളിയുന്ന മുഴുവൻ വിവരങ്ങളും നൽകി സബ്മിറ്റ് ചെയ്താൽ ലഭിക്കുന്ന അപ്ലിക്കേഷൻ ഐ.ഡി. പ്രിന്റെടുത്ത് സൂക്ഷിക്കേണ്ടതാണ്. എഴുത്ത് പരീക്ഷക്കുള്ള നോട്ടിഫിക്കേഷൻ വരുന്ന മുറയ്ക്ക് പ്രസ്തുത ഐ.ഡി ഉപയോഗിച്ച് ഹാൾ ടിക്കറ്റ് + അസ്സസ്മെന്റ് ഫോം പ്രിന്റ് എടുത്ത് പരീക്ഷാ സെന്ററിൽ സബ്മിറ്റ് ചെയ്യേണ്ടതാണ്.
യോഗ്യത:
അറബിക്:
അഫ്സൽ - ഉൽ ഉലമ / ബി.എ അറബിക് / വഫിയ / സഹ്റവിയ / ദാഇയ , പ്രിലിമിനറി + പ്ലസ്ടു / പി.പി ടി.സി
ജനറൽ: ഏതെങ്കിലും വിഷയത്തിൽ ബിരുദം / ബി.എഡ് / ഡി.എഡ് / ഡി.എൽ.എഡ് / പ്ലസ് ടു + ടി.ടി.സി/ പി.പി.ടി.ടി.സി/ എൻ.ടി.ടി.സി (Govt. Approved)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30.10. 2020
അഡ്മിനിസ്ട്രേറ്റീവ് ഡയറക്റ്റർ
അൽബിർറ് സ്കൂൾസ് , കേരള
Tags:
CAREER