Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ വീണ്ടും കോവിഡ് പോസിറ്റീവ്.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഇന്നലെ എളേറ്റിൽ എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 25 പേരുടെ സ്രവം എടുത്ത് RTPCR പരിശോധനക്ക് അയച്ചു.

ഇന്നലെ വാർഡ് 8 (പൂവത്തൊടുക), വാർഡ് 9 ( കിഴക്കോത്ത് ഈസ്റ്റ്‌), വാർഡ് 10 (കിഴക്കോത്ത്) ലെ ഓരോ ആളുകൾ വീതം  കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. വാർഡ് 9 കണ്ടയിന്മെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.
 

ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 101 ആയി. 47 പേർ രോഗമുക്തി നേടി. 54 പേർ നിലവിൽ ചികിത്സയിലാണ്.

09-10-2020 വെള്ളിയാഴ്ച എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 100 പേർക്ക് ആന്റിജൻ പരിശോധന നടത്തുമെന്ന് കിഴക്കോത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു. 

RTPCR പരിശോധനക്കുള്ള സ്രവ ശേഖരണത്തിന്  മെഡിക്കൽ ഓഫിസർ ഡോ: ഹൈഫ മൊയ്‌തീൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബഷീർ,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൽ ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.


Previous Post Next Post
3/TECH/col-right