Trending

നിയമം ലംഘിച്ച് ആള്‍ക്കൂട്ട സമരം നടത്തിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തു

താമരശ്ശേരി:കണ്ടയിൻമെന്റ് സോണായ താമരശ്ശേരിയില്‍ നിയമം ലംഘിച്ച് ആള്‍ക്കൂട്ട സമരം നടത്തിയ യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിനെതിരെ വ്യാഴാഴ്ച താമരശ്ശേരി ബസ് ബേയിലാണ് യു ഡി എഫ് ഉപവാസം നടത്തിയത്.  രാവിലെ ഒമ്പതുമണിയോടെ ആരംഭിച്ച സമരം വൈകിട്ട് ആറുമണിയോടെയാണ് അവസാനിപ്പിച്ചത്.

താമരശ്ശേരി ടൗണ്‍ ഉള്‍ക്കൊള്ളുന്ന ഏഴാം വാര്‍ഡില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ജില്ലാകലക്ടര്‍ ഏഴാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ഇത് അവഗണിച്ചാണ് യു ഡി എഫ് ഉപവാസ സമരം നടത്തിയത്.

അന്‍പതോളം ആളുകളാണ് പലപ്പോഴും സമരപ്പന്തലില്‍ ഉണ്ടായിരുന്നത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു സമരം. ഇതേ തുടര്‍ന്നാണ് ആള്‍ക്കൂട്ട സമരത്തിനെതിരെ പോലീസ് കേസെടുത്തത്. മുന്‍ എം എല്‍ എ. വി എം ഉമ്മര്‍ മാസ്റ്റര്‍, കെ പി സി സി അംഗം എ അരവിന്ദന്‍, അഡ്വ. ബിജു കണ്ണന്തറ, അഷ്‌റഫ് കോരങ്ങാട് എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചോളം ആളുകള്‍ക്കെതിരെയാണ് കേസെടുത്തത്.

സര്‍വകക്ഷി യോഗത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി കോവിഡ് പരത്തുന്നതിന്നായാണ് യു ഡി എഫ് സമരം നടത്തിയതെന്നായിരുന്നു സി പി എ മ്മിന്റെ ആരോപണം.
Previous Post Next Post
3/TECH/col-right