Trending

KSRTC യുടെ BUS ON DEMMAND സർവീസ് ആരംഭിക്കുന്നു.

എളേറ്റിൽ: സിവിൽ സ്റ്റേഷൻ, കോഴിക്കോട് ഭാഗങ്ങളിലേക്ക് യാത്രാക്ലേശം അനുഭവിച്ച് കൊണ്ടിരുന്ന എളേറ്റിൽ,നരിക്കുനി,പുല്ലാളൂർ ഭാഗങ്ങളിലേക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് സർവീസ് നടത്തുന്ന BOND ബസ് 05/10/20 (തിങ്കൾ) ന് കാരാട്ട് റസാഖ് MLA ഉദ്ഘാടനം ചെയ്ത് തുടക്കം കുറിക്കുന്നു.സ്ഥിര യാത്രക്കാരുടെ  യാത്രാക്ലേശത്തിത്തിന് ഇവിടെ താൽക്കാലിക പരിഹാരമാവുകയാണ്.

സ്ഥിര യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ പ്രീപെയ്ഡ് ടിക്കറ്റ് സംവിധാനം ഈ സർവീസിനുണ്ട്. 8.30 ന് താമരശേരി നിന്നും തുടങ്ങി 8.40 / 45 ന് എളേറ്റിൽ വട്ടോളിയിലെത്തി 8.55 ന് നരിക്കുനി- പുല്ലാളൂർ - കുമാരസ്വാമി വഴിയാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. 


അതിരാവിലെ കോഴിക്കോട് ഭാഗത്തേക്ക് മറിവീട്ടിൽ താഴം വഴിയും,നരിക്കുനി വഴിയും സർവീസുകൾ തുടങ്ങാൻ നിരന്തരമായ ആവശ്യം ഉയരുന്നുണ്ട്.സ്റ്റേ സർവീസുകൾക്കുള്ള ജീവനക്കാർക്കുള്ള സൗകര്യം യാത്രക്കാരുടെയും നാട്ടുകാരുടെയുടെയും കൂട്ടായ്മയായ 'എളേറ്റിൽ കൂട്ടായ്മ'യും, കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും, പൗരാവലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരിക്കുന്ന താമരശ്ശേരി - നരിക്കുനി - കോഴിക്കോട് ബോണ്ട്‌ സർവീസി ആദ്യ ട്രാവൽ കാർഡ് കെ.എസ്.ആർ.ടി.സി. താമരശ്ശേരി യൂണിറ്റ് ഇൻചാർജിൽ നിന്നും രേഖ.ഇ. ഏറ്റുവാങ്ങി.
Previous Post Next Post
3/TECH/col-right