Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ആശങ്കാജനകം:ആന്റിജൻ പരിശോധനയിൽ 8 പേർക്ക് പോസിറ്റീവ്.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഇന്നലെ  എളേറ്റിൽ എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ ആന്റിജൻ പരിശോധനയിൽ കിഴക്കോത്ത് പഞ്ചായത്തിലെ 7 പേർക്കും, കാക്കൂർ പഞ്ചായത്തിലെ ഒരാൾക്കും പോസിറ്റീവ്. ഇത് കൂടാതെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്നും നടത്തിയ പരിശോധയിൽ കിഴക്കോത്ത് പഞ്ചായത്തിലെ ഒരാൾക്കും പോസിറ്റീവ് സ്ഥിരീകരിച്ചു.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 (ആവിലോറ) ലെ 30 വയസ്സുള്ള സ്ത്രീ, വാർഡ് 6 (ആവിലോറ സെന്റർ) ലെ 38 വയസ്സുള്ള പുരുഷൻ, വാർഡ് 8 (പൂവത്തൊടുക) ലെ 39 വയസ്സുള്ള പുരുഷൻ, വാർഡ് 10 (കിഴക്കോത്ത്) ലെ 20 വയസ്സുള്ള പുരുഷൻ,വാർഡ് 13 (മറിവീട്ടിൽതാഴം) ലെ 31 വയസ്സുള്ള പുരുഷൻ, വാർഡ് 16 (ഒഴലക്കുന്ന്) ലെ 20 വയസ്സുള്ള പുരുഷൻ, വാർഡ് 18 (ചെറ്റക്കടവ്) ലെ 30,33 വയസ്സുള്ള പുരുഷൻമാർ എന്നിവർക്കാണ് ഇന്ന്  കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.



ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ കോവിഡ് സ്ഥിതീകരിച്ചവരുടെ എണ്ണം 85 ആയി. 39 പേർ രോഗമുക്തി നേടി. 46 പേർ നിലവിൽ ചികിത്സയിലാണ്. 

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും,നാളെ മുതൽ കളക്ടർ ജില്ലയിൽ  144 പ്രഖ്യാപിച്ചതിനാൽ  കിഴക്കോത്ത് പഞ്ചായത്തിന് കീഴിൽ അത് കർശനമായി നടപ്പിലാക്കുമെന്നും,ഒരു തരത്തിലുള്ള ആൾക്കൂട്ടവും അനുവദിക്കില്ലായെന്നും,ജനങ്ങൾ വേണ്ടത്ര ജാഗ്രത കാണിക്കണമെന്നും  കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട്‌  എൻ.സി.ഉസ്സയിൻ മാസ്റ്റർ അറിയിച്ചു.

ആന്റിജൻ പരിശോധനക്ക് മെഡിക്കൽ ഓഫിസർ ഡോ: ഹൈഫ മൊയ്‌തീൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബഷീർ,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൽ ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post
3/TECH/col-right