Trending

എളേറ്റില്‍ വട്ടോളിക്ക് നോക്കു കുത്തിയായി കനറാ ബേങ്ക് എ.ടി.എം

എളേറ്റില്‍ വട്ടോളിയിലെ കനറാ ബേങ്ക് എ ടി എം പതിവായി പ്രവര്‍ത്തന രഹിതമാവുന്നത് ഇടപാടുകാരെ പ്രയാസത്തിലാക്കുന്നു.ആഴ്ചകളോളം പരാതി പറയുമ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്ന എടിഎം അടുത്ത ദിവസം തന്നെ പ്രവര്‍ത്തന രഹിതമാവുകയാണ്. ബേങ്കില്‍ പരാതിപ്പെടുന്നവരോട് റിജ്യനല്‍ ഓഫീസിലെത്തി പരാതി നല്‍കാനാണ് നിര്‍ദ്ദേശം നല്‍കുന്നത്. കിഴക്കോത്ത് പഞ്ചായത്തിന്റെ സിരാകേന്ദ്രമായ എളേറ്റില്‍ വട്ടോളിയില്‍ കനറാബേങ്കിനോട് ചേര്‍ന്നാണ് എ ടി എം കൗണ്ടറും സ്ഥാപിച്ചത്.

എ ടി എം സ്ഥാപിച്ച കാലം മുതല്‍ വല്ലപ്പോഴും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മെഷീന്‍ പ്രവര്‍ത്തിക്കുന്ന സമയത്താണെങ്കില്‍ പണമുണ്ടാവില്ല. സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ എ ടി എം കൗണ്ടറും പ്രതീക്ഷിച്ച് ഇവിടെയത്തി പണം ലഭിക്കാതെ മടങ്ങിപോവുന്നത് പതിവു കാഴ്ചയാണ്. അത്യാവശ്യക്കാര്‍ പണത്തിനായി ബേങ്കിലെത്തിയാല്‍ ചെക്കുമായി വരാനാണ് ആവശ്യപ്പെടുന്നത്. ഇത് പലര്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

വര്‍ഷങ്ങളായി എ ടി എം മെഷീന്‍ തുടര്‍ച്ചയായി പ്രവര്‍ത്തന രഹിതമാവുമ്പോഴും ബേങ്ക് അധികൃതര്‍ ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. കിഴക്കോത്ത് പഞ്ചായത്തില്‍ മറ്റു ബേങ്കുകളുടെ ബ്രാഞ്ച് ഇല്ലാത്തതിനാല്‍ ഇടപാടുകാരെ പരമാവധി പ്രയാസപ്പെടുത്തുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും ആക്ഷേപമുണ്ട്.

നേരത്തെ ഈ വാർത്ത എളേറ്റിൽ ഓൺലൈൻ അടക്കം വിവിധ മീഡിയകളിൽ വാർത്ത വന്നിട്ടും ബാങ്ക് അധികൃതർ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നില്ല എന്നതാണ് വാസ്തവം.

റിപ്പോർട്ട്‌:സിദ്ധീഖ് പന്നൂർ - OMAK Media Team
Previous Post Next Post
3/TECH/col-right